കല്‍പറ്റ: വയനാട്ടില്‍ ഒരു കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടി വിട്ടു. കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. കല്‍പറ്റയില്‍ വാര്‍ത്താസമ്മേളനത്തിലാണ് എം.എസ്. വിശ്വനാഥന്‍ രാജിപ്രഖ്യാപിച്ചത്.
ബത്തേരിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയാണ് രാജി പ്രഖ്യാപനം. കുറുമ വിഭാഗത്തില്‍പെട്ടയാളെ ബത്തേരിയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് സമുദായാംഗമായ വിശ്വനാഥന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് രാജി പ്രഖ്യാപനം.
ബത്തേരിയില്‍ ഇദ്ദേഹം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആയേക്കുമെന്നാണ് സൂചനകള്‍.
