പെണ്‍കുട്ടിയെ ബലാത്‌സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ സംഭവം; യുവതി അടക്കം നാല് പേര്‍ അറസ്റ്റില്‍

ശ്രീനഗര്‍: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പടെ നാല് പേര്‍ പിടിയില്‍. സഹൂര്‍ ​​അഹ്മദ് മിര്‍, ഈജാസ് അഹ്മദ് ഷാ, കിഫായത്ത് അഹ്മദ് മാലിക്, ഷബ്രൂസ എന്നിവരാണ് പിടിയിലായത്. കുട്ടിയുടെ അമ്മയുടെ സഹായത്തോടെയാണ് സംഘം പീഡനത്തിന് ഇരയാക്കിയത്.ആശുപത്രിയില്‍ എത്തിച്ചു നടത്തിയ വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *