പ്രചാരണ പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയത് ഒറ്റപ്പെട്ട സംഭവമെന്ന് വീണ എസ്. നായര്‍

തിരുവനന്തപുരം: പ്രചാരണ പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയത് ഒറ്റപ്പെട്ട സംഭവം മാത്രമെന്ന് വട്ടിയൂര്‍ക്കാവ് യു.ഡി.എഫ് സ്ഥാനാര്‍ഥി വീണ എസ്. നായര്‍. വിഷയം കെ.പി.സി.സി അധ്യക്ഷന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വീഴ്ച കണ്ടെത്തിയാല്‍ നടപടി ഉണ്ടാകുമെന്ന് നേതൃത്വം ഉറപ്പുനല്‍കിയതായും വീണ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം നന്തന്‍കോടുള്ള ആക്രിക്കടയില്‍ നിന്നും വീണാ എസ്. നായരുടെ 50 കിലോയിലധികം ഉപയോഗിക്കാത്ത പോസ്റ്റര്‍ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

വ്യാഴാഴ്ച പകല്‍ പതിനൊന്നിനാണ് പോസ്റ്ററുകള്‍ കടയില്‍ എത്തിച്ചത്. കിലോക്ക് പത്ത് രൂപ നിരക്കിലാണ് കടക്കാരന്‍ പോസ്റ്റര്‍ വാങ്ങി‍‍യത്.

Leave a Reply

Your email address will not be published. Required fields are marked *