സര്‍ക്കാര്‍ മന്‍സൂര്‍ വധക്കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ മുരളീധരന്‍. സിപിഎമ്മിനെ രക്ഷിക്കാന്‍ വേണ്ടിയാണ് കേസ് അന്വേഷണം ഡിവൈഎസ്പി ഇസ്മായിലിനെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. പി മോഹനന്റെ പിഎയെ പോലെയാ ഇസ്മയിലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ ആളാണ് ഡിവൈഎസ്പി എന്നും അദ്ദേഹം പറഞ്ഞു. ഈ കൊലപാതകം സിപിഎം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയില്ലെങ്കില്‍ അന്വേഷണവുമായി സഹകരിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഒന്നാംപ്രതി അറസ്റ്റിലായ ഷിനോസാണ്. രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈല്‍, സജീവന്‍, അശ്വന്ത്, ശശി, സുമേഷ്, ജാബിര്‍, നാസര്‍ എന്നിരാണ് മറ്റ് പ്രതികള്‍. ഇവരെല്ലാം സിപിഐഎം പ്രവര്‍ത്തകരാണ്. പാനൂരില്‍ ഇന്ന് യുഡിഎഫിന്റെ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. രമേശ് ചെന്നിത്തല സംഘമം ഉദ്ഘാടനം ചെയ്യും
