കോഴിക്കോട് സി.പി.എം ഓഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

കോഴിക്കോട്: ബാലുശ്ശേരി കരുമല തേനാകുഴിയില്‍ സി.പി.എം ഓഫീസിന് നേരെ ആക്രമണം. പെട്രോള്‍ ബോംബ് എറിഞ്ഞാണ് ആക്രമണം നടത്തിയത്. ഇതേതുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ ഓഫീസ് കത്തി നശിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷ നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയായാണ് സംഭവമുണ്ടായത്. തേനാകുഴിയിലെ സി.പി.എമ്മിന്‍െറ ലോക്കല്‍ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരെ രാത്രിയാണ് ആക്രമണമുണ്ടായത്. ഓഫീസിലെ ഉപകരണങ്ങളടക്കം കത്തി നശിച്ചു.

കഴിഞ്ഞ ദിവസം ഉണ്ണികുളത്തെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ സമാന രീതിയില്‍ ആക്രമണം നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *