മൂ​ന്നു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍

രാ​മ​നാ​ട്ടു​ക​ര: രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ മൂ​ന്നു കോ​ടി​യി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി കോ​ഴി​ക്കോ​ട്ട് ഒ​രാ​ള്‍ പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട്ട് പ​യ്യാ​ന​ക്ക​ല്‍ ച​ക്കും​ക​ട​വ് സ്വ​ദേ​ശി അ​ന്‍​വ​ര്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

രാ​മ​നാ​ട്ടു​ക​ര ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​നി​ന്നാ​ണ് ഹാ​ഷി​ഷ് ഓ​യി​ല്‍ പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഓ​പ്പ​റേ​ഷ​ന്‍. ആ​ന്ധ്ര​യി​ലെ വി​ജ​യ​വാ​ഡ​യി​ല്‍ നി​ന്ന് എ​ത്തി​ച്ച​താ​ണ് ഹാ​ഷി​ഷ് ഓ​യി​ലെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *