7 വയസുകാരിയെ വിറ്റത് പത്തുലക്ഷം രൂപയ്ക്ക്; മാതാപിതാക്കളെ കുടുക്കിയത് അമ്മുമ്മ

സേലം: വ്യവസായിയ്ക്ക് 7 വയസുകാരിയായ മകളെ പത്തുലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കള്‍. സംഭവത്തില്‍ വ്യവസായി ആയ കൃഷ്ണന്‍ എന്നയാളെയും പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും സേലം സിറ്റി പൊലീസ് അറസ്റ്റ് ചെയ്തതു. കുട്ടിയുടെ അമ്മുമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തന്‍റെ ചെറുമകളെ മകള്‍ പത്തുലക്ഷം രൂപയ്ക്ക് വിറ്റു എന്നാരോപിച്ചാണ് മുത്തശ്ശി പൊലീസിനെ സമീപിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഇടപെട്ട് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. നിലവില്‍ ശിശുസംരക്ഷണ സമിതിയുടെ ചുമതലയിലാണ് കുട്ടിയുള്ളത്.

ഏപ്രില്‍ 12 തിങ്കളാഴ്ച വൈകിട്ടാണ് പൊലീസിന് പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ കോള്‍ ലഭിക്കുന്നത്. തന്‍റെ മകള്‍ അവളുടെ ഏഴുവയസുകാരിയായ മകളെ കൃഷ്ണന്‍ എന്നയാള്‍ക്ക് പത്ത് ലക്ഷം രൂപയ്ക്ക് വിറ്റു എന്നായിരുന്നു ഇവര്‍ ആരോപിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ . ആരോപണം ശരിയാണെന്ന് തെളിഞ്ഞു. എന്നാല്‍ കുട്ടിയെ പണം വാങ്ങി കൈമാറിയതാണെന്നതിന് തെളിവുകളൊന്നുമില്ല. കുട്ടിക്ക് മികച്ച വിദ്യാഭ്യാസം നല്‍കാമെന്ന് കൃഷ്ണന്‍ പറഞ്ഞിരുന്നു എന്നാണ് അമ്മ പറയുന്നത്. അതേസമയം പോലീസ് കുട്ടിയെ രക്ഷപ്പെടുത്തി ശിശുസംരക്ഷണ സമിതിക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *