കൂട്ടത്തില്‍ സുന്ദരി ഗംഗാദേവി, ആളുകളെ ആകര്‍ഷിച്ച്‌ വലയില്‍ വീഴ്ത്തും; മൂവര്‍ സംഘത്തിന്‍്റെ കഥ കേട്ട് ഞെട്ടി പൊലീസ്

ചാത്തന്നൂര്‍: വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് മോഷണം നടത്തിയിരുന്ന മൂവന്‍ സംഘം അറസ്റ്റില്‍. മോഷണശ്രമത്തിനിടെ കഴിഞ്ഞ ദിവസന്‍ ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായ മൂവര്‍ സംഘത്തിന്‍്റെ കഥകള്‍ കേട്ട് ഞെട്ടി പൊലീസ്. തമിഴ്‌നാട് സ്വദേശിനികളായ 3 സ്ത്രീകളാണ് പിടിയിലായത്. തെങ്കാശി പഴയകുറ്റാലം സ്വദേശികളും ബന്ധുക്കളുമായ ബിന്ദു (48), സിന്ധു (40), ഗംഗാദേവി (27) എന്നിവരാണു പൊലീസിന്റെ വലയിലായത്.

ആശുപത്രിയില്‍ നിന്നും മരുന്ന് വാങ്ങി കല്ലുവാതുക്കല്‍ എത്തി ഓട്ടോ വിളിച്ച്‌ നടയ്ക്കലിലേക്ക് പോയ വീട്ടമ്മപോയ വീട്ടമ്മയുടെ താലിമാല നഷ്ടപ്പെടുകയും വീട്ടമ്മ പരാതിയുമായി എത്തുകയും ചെയ്തതോടെയാണ് തട്ടിപ്പ് കഥകള്‍ പുറത്തുവന്നത്. ഓട്ടോ വിളിച്ചപ്പോള്‍ വീട്ടമ്മയായ തങ്കമ്മയ്ക്കൊപ്പം മറ്റൊരു സ്ത്രീയും കയറി. ഓട്ടോ കൂലി ലാഭിക്കാമല്ലോയെന്ന് തങ്കമ്മ കയറി. എന്നാല്‍, ഇറങ്ങുന്നതിനു മുന്‍പ് കൂടെയുണ്ടായിരുന്ന സ്ത്രീ തങ്കമ്മയുടെ 3 പവനുള്ള മാല മോഷ്ടിക്കുകയായിരുന്നു. ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയപ്പോഴാണ് സമാന കേസില്‍ തട്ടിപ്പുകാരികള്‍ അറസ്റ്റിലായ സംഭവം തങ്കമ്മ അറിയുന്നത്. ഇവിടെ വെച്ച്‌ ‘കള്ളി’യെ തിരിച്ചറിഞ്ഞു.

ഒന്നര മാസമായി കേരളത്തില്‍ തങ്ങി തുടര്‍ച്ചയായി മോഷണം നടത്തി വരികയായിരുന്നു ഇവര്‍. ബസുകളിലും മറ്റും തിരക്ക് സൃഷ്ടിച്ച ശേഷം ബാഗില്‍ നിന്നും പണവും ധരിച്ചിരിക്കുന്ന മാലയും പൊട്ടിച്ച്‌ യാതൊരു സംശയവും തോന്നാത്ത വിധത്തില്‍ മുങ്ങും. കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരിയുടെ ബാഗില്‍ നിന്നും പഴ്‌സ് തട്ടാനുള്ള ശ്രമം ബസില്‍ ഉണ്ടായിരുന്ന ചാത്തന്നൂര്‍ സ്റ്റേഷനിലെ വനിതാ പോസീന്റെ ശ്രദ്ധയില്‍ പെട്ടതോടെയായിരുന്നു ഇവര്‍ പിടിയിലായത്.

സംഘത്തിലെ സുന്ദരി ഗംഗാദേവിയാണ്. സൗന്ദര്യ സംരക്ഷണത്തിനായി ബ്യൂട്ടിപാര്‍ലറുകള്‍ സ്ഥിരം സന്ദര്‍ശിക്കാറുള്ള ഗംഗാദേവി ആളുകളെ ആകര്‍ഷിച്ച്‌ അവരുമായി ചങ്ങാത്തം കൂടും. അവരോട് വര്‍ത്തമാനം പറഞ്ഞിരിക്കുന്ന സമയം മറ്റ് രണ്ട് പേര്‍ മോഷണത്തിലേക്ക് കടക്കും. സംസ്ഥാനം ഒട്ടാകെ കവര്‍ച്ച നടത്തുന്ന സംഘത്തിലെ അംഗങ്ങളാണിവര്‍.

Leave a Reply

Your email address will not be published. Required fields are marked *