കോവിഡ്‌ വ്യാപനം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന്‌ അടിയന്തര യോഗം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ പതിനൊന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം. ജില്ലാ കലക്ടര്‍മാര്‍, പൊലീസ് മേധാവികള്‍, ഡിഎംഒമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

സംസ്ഥാനത്ത് മാസ് കോവിഡ് പരിശോധന നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും. പൊലീസിന്റെയും സെക്‌ട്രല്‍ മജിസ്ട്രേറ്റുമാരുടെയും നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിലും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വന്‍ വര്‍ധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *