ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുമായി ഖത്തര്‍ കെ.എം.സി.സി

കോവിഡ് കാല ദുരിതങ്ങള്‍ മൂലം ജീവിത പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് ഖത്തര്‍കെ.എം.സി.സിയുടെ സഹായഹസ്തം. മങ്കട മണ്ഡലത്തിലെ ആയിരത്തിരത്തോളം കുടുംബങ്ങള്‍ക്കാണ് ഖത്തര്‍ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കളുടെ കിറ്റുകള്‍ നല്‍കിയത്. അരി, ധാന്യപൊടികള്‍, വെളിച്ചെണ്ണ, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയടങ്ങിയ കിറ്റുകള്‍ വീടുകളിലെത്തിച്ച് വിതരണം ചെയ്തു.
ഖത്തര്‍ കെ.എം.സി.സി. സംസ്ഥാന ഉപദേശക സമിതി അംഗം ഇസ്മായില്‍ ഹാജി വേങ്ങരശേരിയുടെ നേതൃത്വത്തിലാണ് ഭക്ഷ്യകിറ്റ് നാട്ടില്‍ വിതരണത്തിനായി ഒരുക്കിയത്. കുന്നത്ത് മുഹമ്മദ്, കൂരി മുസ്തഫ, ജയ്ഫര്‍ വേങ്ങശേരി, വി.പി.മാനു മാസ്റ്റര്‍, എന്‍.കെ അഷറഫ് എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി. കഴിഞ്ഞ ഒമ്പതു വര്‍ഷമായി റമദാനില്‍ മാലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കും നോമ്പു തുറക്കുന്നതിനും അത്താഴത്തിനുമുള്ള ഭക്ഷണം മങ്കട മണ്ഡലം മുസ്്‌ലിം ലീഗ് കമ്മിറ്റിയുമായി സഹകരിച്ച് ഖത്തര്‍ കെ.എം.സി.സി നല്‍കി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *