എടപ്പാള്‍: യാത്രക്കാരനെ ഇടിച്ച് നിര്‍ത്താതെ പോയ ബൈക്ക് യാത്രികരുടെ ചിത്രം പുറത്ത് വിട്ട് പൊന്നാനി പോലിസ്.
കഴിഞ്ഞ ഏപ്രില്‍ ഒന്നാം തിയ്യതി ഉച്ചയ്ക്ക് ശേഷം 03.30 മണിക്ക് പൊന്നാനി കുണ്ടുകടവ് ജംഗ്ഷന്‍ ഭാഗത്ത് വച്ച് അമിത വേഗതയില്‍ വന്ന സ്കൂട്ടര്‍ മാറഞ്ചേരി സ്വദേശിയായ 64 കാരനെ ഇടിച്ചു തെറിപ്പിച്ചു വണ്ടി നിര്‍ത്താതെ പോകുകയായിരുന്നു. അപകടത്തില്‍ കാലിനു ഗുരുതര പരിക്ക് പറ്റിയ ആള്‍ ചികിത്സയിലാണന്നും. ഇക്കാര്യത്തിന് പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് . സംഭവത്തിന്റെ CCTC ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ലഭിച്ച പ്രതികളുടെ ചിത്രം പുറത്ത് വിട്ടത്. ഫോട്ടോയില്‍ കാണുന്ന ആളുകളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ താഴെപ്പറയുന്ന നമ്ബറുകളില്‍ അറിയിക്കുണമെന്ന് പോലീസ് അറിയിച്ചു.
ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പൊന്നാനി -9497987168
സബ് ഇന്‍സ്‌പെക്ടര്‍ – 9497980679
SCPO അഷറഫ് – 9946210329
