സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന്റെ വില 80 രൂപകൂടി 35,400 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4425 രൂപയുമായി. കഴിഞ്ഞദിവസം 35,320 രൂപയായിരുന്നു പവന്റെ വില.
ഡോളര്‍ ദുര്‍ബലമായതോടെ ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയില്‍ വര്‍ധനവുണ്ടായി. ഔണ്‍സിന് 1,777 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില നേരിയതോതില്‍ കുറഞ്ഞ് 47,352 രൂപ നിലവാരത്തിലെത്തി.
