മലപ്പുറത്ത് 200 കിലോയോളം കഞ്ചാവുമായി രണ്ടംഗ സംഘം പിടിയില്‍

മലപ്പുറം: തിരൂരങ്ങാടിക്കടുത്ത് തലപ്പാറയില്‍ 20 കിലോയോളം കഞ്ചാവുമായി രണ്ടുപേര്‍ പിടയില്‍. ചേലേമ്ബ്ര സ്വദേശി ഹസന്‍കുട്ടി, കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ ഖാദര്‍ എന്നിവരെയാണ് പിടികൂടിയത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ കാത്തുനിന്നാണ് കഞ്ചാവ് കടത്തുസംഘത്തെ വലയിലാക്കിയത്. കഞ്ചാവുകടത്തു സംഘം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ നിരീക്ഷിച്ച്‌ സ്വകാര്യ ഹോട്ടലിന് സമീപം പിടികൂടിയത്.

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ചാണ് 200 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് തൂക്കിനോക്കി കണക്ക് എടുത്താല്‍ മാത്രമേ കൃത്യമായ വിവരം ലഭിക്കൂ. പരിസരത്തെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കൈമാറാന്‍ എത്തിച്ചതാണ് കഞ്ചാവെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *