പോസ്റ്റ് ഇട്ടിട്ടില്ല, ഇട്ടാല്‍ നിന്നെയൊന്നും പേടിച്ച്‌ പിന്‍വലിക്കുന്ന പതിവില്ല; യു പ്രതിഭ എംഎല്‍എ

ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ ഫെയ്സ്ബുക്ക് പേജ് സമൂഹമാധ്യമങ്ങളില്‍ തിരികെയെത്തി. താനല്ല വിവാദപോസ്റ്റ് ഇട്ടതെന്നും അക്കൗണ്ട് ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്നും പ്രതിഭ അറിയിച്ചു. എന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ അത് നിന്നെയൊന്നും പേടിച്ച്‌ പിന്‍വലിക്കില്ലെന്നും പ്രതിഭ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്ന പോസ്റ്റാണ് ആദ്യം എംഎല്‍എയുടെ പേജില്‍ പ്രത്യക്ഷപ്പെട്ടത്. നിരവധി പേര്‍ രാഷ്ട്രീയ കമന്റുകളുമായി എത്തിയതോടെ എംഎല്‍എ പോസ്റ്റ് നീക്കം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *