കോവിഡ് രണ്ടാം തരംഗം നേരിടാന്‍ കേരളം സുസജ്ജം; മുഖ്യമന്ത്രി

കേരളത്തില്‍ കോവിഡിന്‍റെ രണ്ടാം തരംഗം നേരിടാന്‍ കൂടുതല്‍ സുസജ്ജമായ സജ്ജീകരണങ്ങളാണ്​ ഒരുക്കിയിരിക്കുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ആശുപത്രികളില്‍ ഓക്​സിജന്‍ ദൗര്‍ലഭ്യമില്ലെന്നും, ഐ.സി.യു, വെന്‍റിലേറ്റര്‍ സൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം തരംഗത്തെ നേരിടാന്‍ ‘ക്രഷ് ദി കര്‍വ്’ എന്ന നയമാണ്​ സര്‍ക്കാര്‍ സ്വീകരിക്കുന്നത്​. ജനങ്ങള്‍ കൂട്ടംചേര്‍ന്നുള്ള പരിപാടികള്‍ പരമാവധി ഒഴിവാക്കണം. പൊതുപരിപാടികള്‍ക്ക് കോവിഡ്​ പ്രോ​ട്ടോകോള്‍ കര്‍ശനമായി പാലിക്കണം​. ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളം വാക്​സിന്‍ ദൗര്‍ലഭ്യം നേരിടുന്നതായും, ഇത്​ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി​.

Leave a Reply

Your email address will not be published. Required fields are marked *