സ്വര്‍ണവില കുതിക്കുന്നു

കൊച്ചി​: ഒരു ഇടവേളക്ക്​ ശേഷം സംസ്ഥാനത്ത്​ വീണ്ടും സ്വര്‍ണവില കുതിക്കുന്നു. പവന്​ 200 രൂപയാണ്​ ഇന്ന്​ വര്‍ധിച്ചത്​. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 36,080 രൂപയായി ഉയര്‍ന്നു. 35,880 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില.

ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 4510 രൂപയായും വര്‍ധിച്ചു. യു.എസില്‍ ബോണ്ടുകളില്‍ നിന്നുള്ള ആദായം കുറഞ്ഞതും ഡോളര്‍ ദുര്‍ബലമാകുന്നതും കോവിഡുമാണ്​ നിലവില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. റഷ്യയും യു.എസും തമ്മില്‍ നിലവില്‍ ഉടലെടുത്ത പ്രശ്​നങ്ങളും വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്​.

അതേസമയം, അന്താരാഷ്​ട്ര വിപണിയില്‍ സ്​പോട്ട്​ ഗോള്‍ഡിന്‍റെ വില മാറ്റമില്ലാതെ തുടരുകയാണ്​.

Leave a Reply

Your email address will not be published. Required fields are marked *