കോവിഡ് പ്രതിസന്ധി; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ഓക്‌സിജന്‍, വാക്‌സിനേഷന്‍ എന്നിവയിലെ ദേശീയ നയം കാണണം എന്ന് കോടതി ആവശ്യപ്പെട്ടു.

മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ അമിക്കസ്‌ക്യൂറി ആയി കോടതി നിയമിച്ചു. വിവിധ ഹൈക്കോടതികള്‍ വിഷയം പരിഗണിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു. കേസുകള്‍ സുപ്രീംകോടതിക്ക് വിടണം എന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. കോടതി നാളെ കേസ് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *