സ്വാമി ദര്‍ശനം ഇനി ഓണ്‍ലൈനായി,​ ശബരിമല യുട്യൂബ് ചാനലും സോഷ്യല്‍ മീഡിയ പേജുകളും തുടങ്ങി

: മലകയറി സ്വാമി ദര്‍ശനം നടത്തി പുണ്യം നേടുന്ന ഭക്തകോടികള്‍ക്ക് ഇനി വീട്ടിലിരുന്നും സ്വാമിയെ കാണാം ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളും യുട്യൂബ് ചാനലും പ്രവര്‍ത്തനം ആരംഭിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് ഇനി മുതല്‍ ശബരിമലയുമായി ബന്ധപ്പെട്ട വീഡിയോകള്‍, ചിത്രങ്ങള്‍, അറിയിപ്പുകള്‍, വാര്‍ത്തകള്‍ തുടങ്ങിയവ ഇതിലൂടെ ലഭ്യമാക്കും. ശബരിമല ക്ഷേത്രത്തിലെ ചടങ്ങുകളുടെ തത്സമയ സംപ്രേഷണവും എഫ് ബി പേജുകളിലും ചാനലിലും ഭക്തര്‍ക്ക് കാണാനാകും.

കേരളത്തിലാദ്യമായാണ് ഒരു ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ ചടങ്ങുകളും വിശേ

ഷങ്ങളും തത്സമയം സംപ്രേഷണം ചെയ്യാനായി ഔദ്യോഗിക ഡിജിറ്റല്‍ സംവിധാനം ഒരുക്കുന്നത്.

2021 ഏപ്രില്‍ 9ന് തുടങ്ങിയ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഇതിനകം ക്ഷേത്രവിശേഷങ്ങള്‍ പങ്കുവച്ചു തുടങ്ങിയിട്ടുണ്ട്.

ലിങ്കുകള്‍ ചുവടെ:
facebook.com/Sabarimala-Ayyappa-Swami-Temple-106504838220113
instagram.com/sabarimalaofficial/
twitter.com/SabarimalaOffl
youtube.com/channel/UCvhUwke3pu_HQHDSP9_IGQgi

Leave a Reply

Your email address will not be published. Required fields are marked *