ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷം ലഭിക്കില്ല; ബി.ജെ.പി നിര്‍ണായക ശക്തിയാകും- കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതോടെ ബി.ജെ.പി നിര്‍ണായക ശക്തിയാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. 35 സീറ്റുലഭിച്ചാല്‍ ബി.ജെ.പി സംസ്ഥാനം ഭരിക്കുമെന്ന പ്രഖ്യാപനത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.

ഇക്കുറി രണ്ടുമുന്നണികള്‍ക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം കിട്ടില്ലെന്നുറപ്പിച്ചു പറയുന്നുവെന്നും കെ. സുരേന്ദ്രന്‍. 35 സീറ്റുലഭിച്ചാല്‍ കേരളം എന്‍.ഡി.എഭരിക്കും എന്നനിലപാടില്‍ മാറ്റമില്ല.

താന്‍ മല്‍സരിച്ച കോന്നിയിലും, മഞ്ചേശ്വത്തും വിജയപ്രതീക്ഷയാണുള്ളത്. നേമത്ത് ബി.ജെ.പിയുടെ വിജയം ഉറപ്പാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *