കാര്‍ ഓടിക്കുന്നതിനിടെ ബോധം നഷ്ടമായി; ചില്ലുപൊട്ടിച്ച്‌ ആശുപത്രിയില്‍ എത്തിച്ചു; അധ്യാപികയ്ക്ക് ദാരുണാന്ത്യം

പെരുനാട്; കാര്‍ ഓടിച്ചു സ്കൂളിലേക്കു പോകുന്നതിനിടെ കുഴഞ്ഞുവീണ് ബോധം നഷ്ടപ്പെട്ട പ്രധാനാധ്യാപികയെ ചില്ലുപൊട്ടിച്ച്‌ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ജില്ലാ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പെരുനാട് മഠത്തുംമൂഴി അഞ്ചടിയില്‍ പരേതനായ സുനിലിന്റെ ഭാര്യ റാന്നി പെരുനാട് ഹൈസ്കൂള്‍ പ്രധാനാധ്യാപിക എസ്.ലേഖയാണ് (53) മരിച്ചത്.

ഇന്നലെ രാവിലെ 10ന് മഠത്തുംമൂഴി കൊച്ചുപാലം ജംക്‌ഷന് സമീപമാണ് സംഭവം. കാര്‍ ഓടിച്ച്‌ വീട്ടില്‍ നിന്നിറങ്ങി 500 മീറ്ററോളം പിന്നിട്ടപ്പോഴാണ് സംഭവം.

മണ്ണാരക്കുളഞ്ഞി-പമ്ബ റോഡില്‍ നിന്ന് പെരുനാട് റോഡിലേക്ക് തിരിഞ്ഞപ്പോഴാണ് അസ്വസ്ഥത നേരിട്ടത്. റോഡിന്റെ ഇടതുവശം തോടാണ്. വലതു വശത്തെ ഗേറ്റിന്റെ മതിലില്‍ ഇടിച്ചാണ് കാര്‍ നിര്‍ത്തിയത്.

വ്യാപാരികളും മറ്റും ഓടിയെത്തിയപ്പോഴേക്കും ബോധം നഷ്ടപ്പെട്ടിരുന്നു. ചില്ല് പൊട്ടിച്ച്‌ കാര്‍ തുറന്ന് അധ്യാപികയെ പുറത്തിറക്കി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *