പത്തനംതിട്ട സ്വദേശിനി ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു

പത്തനംതിട്ട: അടൂര്‍ സ്വദേശിനിയായ യുവതി ദുബായില്‍ അപകടത്തില്‍ മരിച്ചു. ശില്‍പാ മേരി ഫിലിപ്പ് (28 )ആണ് മരിച്ചത്. ഖസിം ബഥായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സ് ആയിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. അവധി ദിവസങ്ങള്‍ ദുബായിലുള്ള ഭര്‍ത്താവ് ജിബിന്‍ വര്‍ഗീസ് ജോണിനൊപ്പം ചിലവഴിക്കാന്‍ പോവുകയായിരുന്ന യുവതിക്ക്,

ഖാസിം റിയാദ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. മൃതദേഹം അല്‍ തുമിര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞവര്‍ഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *