പട്ന: കോവിഡ് 19 രോഗം സ്ഥിരീകരിച്ച ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ജീവനക്കാരന്‍ ജീവനൊടുക്കി.
പട്നയിലെ പത്രകാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓം റെസിഡന്‍സി അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന അതുല്‍ലാല്‍ ആണ് ഭാര്യ തൂലികയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
ഭാര്യയുടെ തല അറുത്തുമാറ്റിയ ശേഷം അതുല്‍ലാല്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നുവെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തല്‍ക്ഷണം മരിച്ചു. അതുല്‍ലാല്‍ പട്നയിലെ റെയില്‍വേ ജീവനക്കാരനാണ്.
