രാത്രികാലങ്ങളില്‍ കല്ലെറിഞ്ഞു നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത് സഹോദരികളായ പെണ്‍കുട്ടികള്‍

പത്തനംതിട്ട: രാത്രികാലങ്ങളില്‍ കല്ലെറിഞ്ഞു നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത് സഹോദരികളായ പെണ്‍കുട്ടികള്‍. ഇരുവെള്ളിപ്ര നഗരസഭയിലെ 17 ) വാര്‍ഡില്‍ കഴിഞ്ഞ ബുധനാഴ്ച മുതലാണ് കല്ലേറ് ഉണ്ടായത്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും വീടുകള്‍ക്ക് നേരെ ഉള്‍പ്പെടെ കല്ലേറുണ്ടായി. സംഭവം അന്വേഷിക്കാന്‍ വ്യാഴാഴ്ച രാത്രി തിരുവല്ലയില്‍ നിന്നെത്തിയ പോലീസ് ജീപ്പിന് നേരെയും കല്ല് പാഞ്ഞുവന്നു.

എന്നാല്‍ പോലീസ് ഉള്‍പ്പെടെ മുപ്പതോളം വരുന്ന നാട്ടുകാര്‍ ഉറക്കമൊഴിഞ്ഞ് രണ്ട് ദിവസം രാത്രി തിരച്ചില്‍ നടത്തിയിട്ടും കല്ലെറിയുന്നവരെ കണ്ടെത്താനായില്ല. എവിടെ നിന്നാണ് ഏറ് വരുന്നതെന്നോ, ആരാണ് എറിയുന്നതെന്നോ അന്ന് കണ്ടെത്താനായിട്ടില്ല. വീണ്ടും കല്ലെറിയാന്‍ വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടികളെ ഒളിച്ചിരുന്നവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൗണ്‍സലിംഗിന് വിധേയമാകുമെന്ന് തിരുവല്ല സി.ഐ.പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *