തിരുച്ചിറപ്പള്ളി: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അയല്‍ക്കാരനായ 14 വയസ്സുകാരന്‍ പിടിയില്‍.
തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് 14-കാരനെ പിടികൂടിയത്.
അയല്‍ക്കാരനായ 14-കാരന്‍ കളിക്കുന്നതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് മാതാപിതാക്കളുടെ പരാതി. മാസങ്ങളായി പീഡനം തുടര്‍ന്നുവരികയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്ബ് ഇരുവരും കളിക്കുന്നതിനിടെ 14-കാരന്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് മാതാപിതാക്കള്‍ നേരിട്ടുകണ്ടു.വിവരങ്ങള്‍ തിരക്കിയപ്പോളാണ് നേരത്തെയും പീഡിപ്പിച്ചതായി മനസിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അറസ്റ്റ് ചെയ്ത ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി പുതുക്കോട്ടയിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി
