പിറന്നാള്‍ മധുരത്തില്‍ മമ്മൂട്ടിക്ക് ഫേസ്ബുക്കിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ വക അതിമധുരം.കുടുംബ ഫോട്ടോയിട്ടാണ് ദുല്‍ഖര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്.ദുല്‍ഖറിന്റെ വാക്കുകള്‍ ഇങ്ങിനെ ‘എന്റെ പ്രിയപ്പെട്ട വാപ്പിച്ചി.താങ്കളാണ് ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാം.താങ്കളുടെ തണലിലാണ് ഞങ്ങളെല്ലാം.വെല്ലുപ്പിച്ചിക്കും വെല്ലുമ്മിച്ചിക്കും ഏറെ കാത്തിരുന്നു കിട്ടിയ സമ്മാനമാണ് വാപ്പിച്ചി.വലിയ കാര്യങ്ങള്‍ ചെയ്യാനാണ് താങ്കള്‍ പിറന്നത്.അതെല്ലാം താങ്കള്‍ ചെയ്യുകയും ചെയ്തു.സ്വപ്നം കണ്ടെതെല്ലാം താങ്കള്‍ നേടി.വിജയത്തിന്റെ വലിയ മല കയറി.ഉയരത്തില്‍ നില്ക്കുമ്പോ!ഴും വാപ്പിച്ചി കുടംബത്തെ ചേര്‍ത്തു നിര്‍ത്തി.താങ്കള്‍ മഹാനായ ഭര്‍ത്താവും അച്ഛനുമാണ്.താങ്കളെ കുടുംബത്തില്‍ കിട്ടിയതു കൊണ്ട് ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണ്.വാപ്പിച്ചിക്ക് സ്നേഹോഷ്മളമായ പിറന്നാള്‍ ആശംസകള്‍,താങ്കള്‍ ഒരു വര്‍ഷം കൂടി ചെറുപ്പമായി.
