ബി.ജെ.പിക്ക് ഒരു സീറ്റും ലഭിക്കില്ല, എല്‍.ഡി.എഫിന് തുടര്‍ഭരണം ഉറപ്പ് -എ. വിജയരാഘവന്‍

കോഴിക്കോട്: സംസ്ഥാനത്ത് എല്‍.ഡി.എഫിന് തുടര്‍ഭരണം ഉറപ്പാണെന്ന് സി.പി.എം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. 90ന് മുകളില്‍ സീറ്റ് എല്‍.ഡി.എഫിന് ലഭിക്കും. ബി.ജെ.പിക്ക് ഒരു സീറ്റും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിലെ രണ്ട് പ്രധാന ഘടകക്ഷികള്‍ എല്‍.ഡി.എഫിലേക്ക് വന്നു. കേരള കോണ്‍ഗ്രസ് എമ്മും, എല്‍.ജെ.ഡിയും. ഇതോടെ യു.ഡി.എഫ് ദുര്‍ബലമായി. ഇതോടൊപ്പം സര്‍ക്കാറിന്‍റെ ഭരണമികവും കൂടിയാകുമ്ബോള്‍ വിജയം സുനിശ്ചിതമാണ്.

യു.ഡി.എഫിന്‍റെയും ബി.ജെ.പിയുടെയും വോട്ട് ഷെയര്‍ കുറയും. ബി.ജെ.പി ഇത്തവണ ഒരു സീറ്റിലും ജയിക്കില്ല. ആറോളം മണ്ഡലങ്ങളില്‍ അവര്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍, ബി.ജെ.പി ജയിക്കാതിരിക്കാനുള്ള പരിശ്രമം എല്‍.ഡി.എഫ് നടത്തിയിട്ടുണ്ട്. കഴിഞ്ഞതവണ 90ലേറെ സീറ്റുകളില്‍ എല്‍.ഡി.എഫ് വിജയിച്ചു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മികച്ച ജയം നേടി -വിജയരാഘവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *