ഗര്‍ഭിണിയായ ഭാര്യയെ ഉള്‍പ്പെടെ കുടുംബത്തിലെ 4 പേരെ അടിച്ചു കൊന്ന് ഗൃഹനാഥന്‍; പ്രതി ഒളിവില്‍

മൈസൂരു: ഗര്‍ഭിണിയായ ഭാര്യയെ ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ ഗൃഹനാഥന്‍ തല്ലിക്കൊന്നു. മൈസൂരു സരഗൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചാമേഗൗഡനഹുണ്ടി ഗ്രാമത്തിലാണ് സംഭവം. മദ്യലഹരിയിലാണ് ഇയാള്‍ ക്രൂര കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.മണികണ്ഠ സ്വാമി എന്നയാളാണ് ഭാര്യ ഗംഗ(28), അമ്മ കെംപമ്മ(65), മക്കളായ സാമ്രാട്ട്(നാല്), ഒന്നര വയസ്സുള്ള രോഹിത്ത് എന്നിവരെ അതിക്രൂരമായി കൊലപ്പെടുത്തിയത്. അതേസമയം, കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. പ്രതി ഒളിവിലാണെന്ന് മൈസൂരു പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *