ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടരീതിയില്‍ സഹകരിച്ചില്ല; സികെ ജാനു

വയനാട് : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി നേതൃത്വം വേണ്ടത്ര പണം നല്‍കിയില്ലെന്ന ആരോപണവുമായി വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സികെ ജാനു.

ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടരീതിയില്‍ സഹകരിച്ചില്ലെന്നും ആവശ്യത്തിന് ഫണ്ട് എത്തിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ജാനു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മണ്ഡലത്തിലെത്തിച്ച ഒരുകോടി രൂപ ബിജെപിയിലെ ചിലര്‍ തട്ടിയെടുത്തതായി സികെ ജാനു അധ്യക്ഷയായ ജനാധിപത്യ രാഷ്ട്രീയ പാര്‍്ട്ടിയ്ക്കുള്ളില്‍ വ്യാപകമായ ആരോപണം ഉയരുന്നു.

ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പില്‍ മനപ്പൂര്‍വ്വം വീഴ്ച്ച വരുത്തിയെന്ന് ആരോപിച്ചുകൊണ്ടാണ് ജാനുവിന്റെ പരാതി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനിക്ക് ലഭിച്ച വോട്ടിനേക്കാള്‍ താഴെയാകും തനിക്ക് ഇത്തവണ ലഭിക്കുന്ന വോട്ടുകളെന്ന് ജാനു തന്നെ പരാതിയില്‍പ്പറയുന്നു.

അതിന് കാരണം പ്രചരണത്തില്‍ സംഭവിച്ച വീഴ്ച്ചയാണ്. പ്രചരണം ആരംഭിച്ചപ്പോള്‍ മുതല്‍ ജില്ലാ നേതൃത്വം നിസ്സഹരിച്ചെന്നും ജാനു പറഞ്ഞു. തന്റെ പാര്‍ട്ടിയുടെ രണ്ട് നേതാക്കളെ ബിജെപി പ്രവര്‍ത്തകര്‍ വാഹനത്തില്‍ നിന്ന് ഇറക്കിവിട്ട് അപമാനിച്ചെന്ന ഗുരുതരമായ ആരോപണവും ജാനു ഉയര്‍ത്തി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചരണത്തിനെത്തിയത് തനിക്ക് തീരെ പ്രയോജനം ചെയ്യില്ല. ജില്ലയിലെ യഥാര്‍ഥ വിഷയങ്ങള്‍ ഉയര്‍ത്തി പ്രചരണം നടത്താന്‍ സാധിച്ചില്ലെന്നും ജാനു പരാതിയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *