തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് നല്കി. തിങ്കളാഴ്ച രാവിലെ മന്ത്രിസഭാ യോഗത്തിനുശേഷം രാജ്ഭവനില്‍ എത്തിയാണ് ഗവര്‍ണര്‍ മുമ്ബാകെ രാജിക്കത്ത് നല്‍കിയത്. നിലവിലെ സര്‍ക്കാറിന്റെ കാലാവധി ഇന്ന് അവസാനിക്കും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ തന്നെ അധികാരമേല്‍ക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടിയുള്ള കത്ത് വൈകാതെ തന്നെ ഗവര്‍ണര്‍ക്ക് നല്‍കും.
സത്യപ്രതിജ്ഞയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സി.പി.എം സെക്രട്ടറിയേറ്റ് യോഗം ചേരും. കോവിഡിനെതിരായ പ്രതിരോധകാര്യങ്ങളില്‍ നയപരമായ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാകും സത്യപ്രതിജ്ഞ ചെയ്യുക.
