സഞ്ചാരികളുടെ പറുദീസയാക്കി മാറ്റും; സ്റ്റാലിന്‍

ചെന്നൈ: മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തമിഴ്‌നാട്ടിലെ നീലഗിരിക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കി നിയുക്ത മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. നീലഗിരിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കടുത്ത നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്നും നീലഗിരിയെ സഞ്ചാരികളുടെ പറുദീസയാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഡി.എം.കെ നേതാവും നിയുക്ത തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്റെ വാക്കുകളില്‍ ആശ്വാസം കൊണ്ടിരിക്കുകയയാണ് വയനാട്ടില്‍ കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്‌നാട് നീലഗിരി ജില്ലയിലെ പതിനായിരക്കണക്കിന് വരുന്ന മലയാളി കുടുംബങ്ങള്‍. ജില്ലയില്‍ കടുത്ത നിര്‍മാണ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യയിലെ പ്രമുഖ ടൂറിസം കേന്ദ്രമായ ഊട്ടി ഉള്‍പ്പെടുന്ന ജില്ലയാണ് നീലഗിരി. ഒരു തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്താന്‍ അനുമതിയില്ലാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ വീടുകള്‍ തകര്‍ന്നും മറ്റു ദുരിതത്തിലാണ് കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *