കൊല്ലം: കടയ്ക്കലില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പത്തൊമ്ബതുകാരന് അറസ്റ്റില്‍. കല്ലറ താവസഗിരി സ്വദേശി ആദര്‍ശാണ് അറസ്റ്റിലായത്. കടയ്ക്കല്‍ സ്വദേശിയായ പതിനാറുകാരിയെ തമിഴ്നാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആദര്‍ശ് അറസ്റ്റിലായത്.
സമാനമായ മറ്റൊരു കേസില്‍ പ്രതി സ്ഥാനത്തുള്ള യുവാവാണ് വീണ്ടും പോസ്കോ കേസില്‍ പിടിയിലായത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി വെള്ളിയാഴ്ച വൈകിട്ടാണ് ആദര്‍ശ് കടന്നത്.മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ തമിഴ്നാട് പൊലീസിന്റെ കൂടി സഹായത്തോടെയാണ് ഇരുവരെയും കണ്ടെത്തിയത്.
സമാനമായ മറ്റൊരു കേസില്‍ തിരുവനന്തപുരം കന്‍ന്റോണ്‍മെന്റ് സ്റ്റേഷനിലും ആദര്ശനെതിരെ കേസുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് വീണ്ടും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം. കോടതിയില്‍ ഹാജരാക്കിയ ആദര്‍ശിനെ റിമാന്‍ഡ് ചെയ്തു.
