ജില്ലയിലെ ആശങ്കാജനകമായ സാഹചര്യം ജനങ്ങൾ ഉൾകൊള്ളണം: ജില്ലാ പൊലിസ് മേധാവി

മലപ്പുറം: ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ പോലീസ് മേധാവി എസ് സുജിത്ത്ദാസ്. യുവാക്കളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ബൈക്കുകളിലും മറ്റുമായി ഓരോ ദിവസവും യുവാക്കള്‍ റോഡുകളില്‍ ഇറങ്ങുന്നുണ്ട്. 500 ലധികം കേസുകളാണ് ഈ വിഭാഗത്തില്‍ മാത്രമായി ഓരോ ദിവസവും പോലീസ് എടുക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരുനിലക്കും പോലീസ് അനുകൂലിക്കില്ല. കര്‍ശന നടപടിയുമായി മുന്നോട്ട് പോകും. ജില്ലയില്‍ 110 ഓളം പോലീസുകാര്‍ക്കാണ് രോഗം പിടിപ്പെട്ടത്. എങ്കിലും പോലീസ് പരിശോധനയില്‍ നിന്ന് പിറകോട്ട് പോകില്ല. ഇതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളും പരമാവധി ഹോംഡെലിവറിയെ പ്രോത്സാഹിപ്പിക്കണം. ഇതിനുള്ള നിര്‍ദേശം പോലീസ് നല്‍കിയിട്ടുണ്ട്. ഈ ഒരാഴ്ച എല്ലാവരും സഹകരിക്കണമെന്നും നിയന്ത്രണങ്ങളില്‍ അയവ് വരുന്നതോടെ ജനങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *