പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

മസ്‍കത്ത്: പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഒമാനിലെ സലാലയില്‍ ആണ് സംഭവം . കോഴിക്കോട് പെരുമണ്ണ സ്വദേശി പാറമേല്‍ ബുഷ്റ മന്‍സിലില്‍ ഫിജാസ് (38) ആണ് മരിച്ചത്. വെള്ളിയാഴ്‍ച വൈകുന്നേരം ജോലി കഴിഞ്ഞ ശേഷം സുഹൃത്തുക്കളോടൊപ്പം താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു .

എം.ആര്‍ ഗ്രൂപ്പ് ഓഫ് കമ്ബനിയിലെ അല്‍ അംരി റെഡിമെയ്‍ഡ് ഷോപ്പില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ജോലി ചെയ്‍തുവരികയായിരുന്നു. മേയ് 15ന് നാട്ടില്‍ പോകാനിരിക്കുകയായിരുന്നു മരണം. മൃതദേഹം സലാലയില്‍ സംസ്‍കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *