മാധ്യമ പ്രവർത്തകരെ
കോവിഡ് മുന്നണി പോരാളികളായി
പ്രഖ്യാപിക്കണം: പി.കെ.കുഞ്ഞാലിക്കുട്ടി

വേങ്ങര:വേങ്ങര നിയോജക മണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്ന് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും മറ്റു ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനമുണ്ടായത്. നിലവിൽ ഓക്സി മീറ്ററിന്റെയും, ഓക്സിജന്റെയും അപര്യാപ്തതകൾ പരിഹരിക്കേണ്ടതുണ്ട്. ജില്ലാ കളക്റ്ററുമായും, ജില്ല മെഡിക്കൽ ഓഫീസറുമായും ബന്ധപ്പെട്ട് ഇതിന് പരിഹാരം കാണും. ആരോഗ്യ വകുപ്പിന് സാധ്യമാകാത്ത പക്ഷം സ്പോൺസർ ഷിപ്പിലൂടെയും മറ്റും സാമഗ്രികൾ ലഭ്യമാക്കാൻ സൗകര്യമൊരുക്കും . ഭക്ഷണവും മരുന്നും ലഭ്യമാക്കാൻ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നടപടികൾ സ്വീകരിക്കും .നിലവിൽ ആറ് പഞ്ചായത്തുകളിലും കൊറന്റൈൻ സംവിധാനങ്ങൾ കുറ്റമറ്റ രീതിയിലാണ് മുന്നോട്ട് പോവുന്നത്. സ്റ്റാഫ്‌ നേഴ്‌സ്മാരുടെയും, ആരോഗ്യ പ്രവർത്തകരുടെയും കുറവ് പരിഹരിക്കാൻ ജില്ലാ കളക്ടറോടും മെഡിക്കൽ ഓഫീസറോടും ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരഘട്ടങ്ങളിലെ സഹായത്തിനായി പഞ്ചായത് പ്രസിഡന്റുമാരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി ഹെൽപ് ഡെസ്ക്കും രൂപീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *