ഫലസ്തീന്‍ ജനതക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂര ആക്രമണം അവസാനിപ്പിക്കണം -കാന്തപുരം

കോഴിക്കോട്: ഫലസ്തീന്‍ ജനതക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ലോകരാജ്യങ്ങളുടെ ഇടപെടണമെന്നും ഫലസ്തീനികള്‍ക്ക് വേണ്ടി വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

മസ്ജിദുല്‍ അഖ്സയിലേക്ക് പ്രാര്‍ത്ഥനക്ക് എത്തിയ വിശ്വാസികള്‍ക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ട ഇസ്രയേല്‍ ലോക മനുഷ്യാവകാശ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടത്തുന്നത്. വിശ്വാസികളെ ഉന്നം വെച്ച്‌ ആക്രമിക്കുന്ന ഇസ്രയേലിന്റെ ഭീകരത അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും കാന്തപുരം ആവശ്യപ്പെട്ടു

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഫേസ്ബുക്ക് കുറിപ്പ്:

ഫലസ്തീന്‍ ജനതക്ക് മേല്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കണം. വിശുദ്ധ റമസാന്റെ അവസാന വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സയിലേക്കു പ്രാര്‍ത്ഥനക്കായി എത്തിയ വിശ്വാസികള്‍ക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ചു വിട്ട ഇസ്രയേല്‍ ലോക മനുഷ്യാവകാശ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തുന്നത്. പ്രര്‍ത്ഥനാനിര്‍ഭരമായ മനസ്സോടെ എത്തുന്ന വിശ്വാസികളെ ഉന്നം വെച്ച്‌ ആക്രമിക്കുന്ന ഇസ്രായേലിന്റെ ഭീകരത അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ ഇടപെടണം.

ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമാണ്. ജര്‍മനിയില്‍ നിന്ന് അനുഭവിച്ച നാസികളുടെ ക്രൂരതകളില്‍ നിന്ന് രക്ഷ നേടാന്‍ ഫലസ്തീന്റെ ഭൂഭാഗം കൈക്കലാക്കി, നാസികള്‍ നടത്തിയതിനു തുല്യമായ ആക്രമണമാണ് ഫലസ്തീന്‍ ജനതക്ക് നേരെ ഇസ്രായേല്‍ നടത്തുന്നത്. ഇസ്രയേലിന്റെ നൃശംസത തടയാന്‍ ലോകരാജ്യങ്ങളുടെ ഇടപെടല്‍ വേണം. ഫലസ്തീനികള്‍ക്ക് വേണ്ടി വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം.

Leave a Reply

Your email address will not be published. Required fields are marked *