ഡോക്ടര്‍മാരെയും നഴ്സുമാരെയും ആവശ്യമുണ്ട്

കൊച്ചി> എറണാകുളം ജില്ലയിലെ വിവിധ കൊവിഡ് 19 ചികിത്സ കേന്ദ്രങ്ങളിലേക്ക് അടിയന്തിരമായി സ്റ്റാഫ് നഴ്സ്മാരെയും, ഡോക്ടര്‍മാരെയും ആവശ്യമുണ്ട്.

കേരള psc അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്കാണ് അവസരം. നഴ്സുമാര്‍ക്ക് പ്രതിമാസം 17000/- രൂപ നിരക്കിലും ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 41000/- രൂപ നിരക്കിലും ദിവസവേതനടിസ്ഥാനത്തില്‍ ആണ് നിയമനം. കേരള സര്‍ക്കാരിന്‍്റെ Covid ബ്രിഗേഡ് ല്‍ രജിസ്റ്റര്‍ ചെയ്ത നമ്ബര്‍ ഉള്‍പ്പെടുത്തിയ അപേക്ഷ/ബയോഡാറ്റ, നഴ്സിംഗ് കൗണ്‍സില്‍/TCMC രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതം covidbrigadeekm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കുക.

ഉടന്‍ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 090727 88123 എന്ന നമ്ബറില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *