ന്യൂഡല്‍ഹി: ജൂണില്‍ നടക്കുന്ന ജി – 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലേക്ക് പോകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ജൂണ്‍ 11-13 തീയതികളില്‍ കോണ്‍വാളില്‍ നടക്കുന്ന ഉച്ചകോടിയില്‍ യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സെന്റ ക്ഷണപ്രകാരം നരേന്ദ്ര മോദി പ്രത്യേക ക്ഷണിതാവായിരുന്നു.
‘ജി – 7 ഉച്ചകോടിക്കായി മോദിയെ ക്ഷണിച്ചതിന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ അഭിനന്ദിക്കുകയാണ്. എന്നാല്‍, നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി പെങ്കടുക്കില്ല’ ^വിദേശകാര്യ വക്താവ് അറിയിച്ചു.
യു.എസ്.എ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജപ്പാന്‍, ജര്‍മനി, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളാണ് ജി^7ല്‍ ഉള്ളത്. ഇന്ത്യയെ കൂടാതെ ആസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നിവരും പ്രത്യേക ക്ഷണിതാക്കളായിരുന്നു.
