നിലമ്പൂര്:ശക്തമായ മഴയില് മലയോര മേഖലയില് വ്യാപക നാശം.എടക്കാര,ചാലിയാര് പഞ്ചായത്തുകളിലാണ് നാശനഷ്ടങ്ങളുണ്ടായത്.എടക്കര പാലുണ്ട-മുണ്ടേരി റോഡില് മരം വീണ് ഗതാഗതം തടസപ്പെട്ടു. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കാട്ടിച്ചിറയിലാണ് മരം വീണ് ഗതാഗതം തടസപ്പെട്ടത്. കനത്ത മഴയെത്തുടര്ന്ന് റോഡരികിലുണ്ടായിരുന്ന തേക്കും മുളങ്കൂട്ടവും റോഡിനു കുറുകെ വീഴുകയായിരുന്നു.നിലമ്പൂരില് നിന്നെത്തിയ അഗ്നിശമന സേനയും എടക്കര ട്രോമാ കെയര് യൂണിറ്റും സിവില് ഡിഫന്സ് വളണ്ടിയര്മാരും ചേര്ന്ന് മരം മുറിച്ചു മാറ്റി റോഡിലെ തടസം ഒഴിവാക്കി. നിലമ്പൂര് ഫയര് സ്റ്റേഷന് ഓഫീസര് എം അബ്ദുല് ഗഫൂര്, എടക്കര ട്രോമാ കെയര് യൂണിറ്റ് ലീഡര് ഹംസ, സിവില് ഡിഫന്സ് വളണ്ടിയര് മുസ്തഫ പാതിരിപ്പാടം എന്നിവര്
നേതൃത്വം നല്കി.
ചാലിയാര് പഞ്ചായത്തില് കാറ്റിലും മഴയിലും റബര്മരം വീടിന് മുകളിലേക്ക് വീണ് വീട് ഭാഗികമായി തകര്ന്നു, പുറത്തേക്കിറങ്ങി ഓടിയതിനാല് കുടുബാംഗങ്ങള് അത്ഭുതകരമായി രക്ഷപ്പെട്ടു.ചാലിയാര് പഞ്ചായത്തിടെ അത്തിക്കാട് താളിയിങ്ങല് സരോജിനിയും കുടുംബവുമാണ് രക്ഷപ്പെട്ടത്. വീടിന്റെ മേല്കൂര തകര്ന്ന് വീണു.
