കൊച്ചി: കേരളത്തിന് ഇതുവരെ കേന്ദ്രം എത്ര ഡോസ് വാക്സിന് നല്കിയെന്ന് അറിയിക്കാന് ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില് കേന്ദ്രം മൂന്നു ദിവസത്തിനകം സത്യവാങ്ങ്മൂലം സമര്പ്പിക്കണം.
ഇതു വരെഎത്ര ഡോസ് വാക്സിന് കിട്ടിയെന്ന് കാണിച്ച് കേരളവും സത്യവാങ്ങ്മൂലംസമര്പ്പിക്കണം.
വാക്സിന് കേന്ദ്രങ്ങളിലെ അമിത തെരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസാണ്ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.
ഒരു കോടി ഡോസ് വാക്സിന് ആവശ്യപ്പെട്ടിട്ടുണ്ടന്ന് സര്ക്കാര് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കും.
