തിരുവനന്തപുരം: സ്പീക്കര്‍ പദവിയുടെ അന്തസ് ഉയര്‍ത്തിപിടിക്കുമെന്ന് എല്‍.ഡി.എഫ് സ്പീക്കര്‍ സ്ഥാനാര്‍ഥി എം.ബി. രാജേഷ്. ജനാധിപത്യത്തോടും സഭയോടും പൂര്‍ണ വിശ്വാസമാണെന്നും രാജേഷ് പറഞ്ഞു.
ആരെങ്കിലും വിവാദമുണ്ടാക്കാന്‍ തീരുമാനിച്ചാല്‍ അത് നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന കാര്യമല്ലെന്നും എം.ബി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷവും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. കുണ്ടറയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം പി.സി. വിഷ്ണുനാഥാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി.
