ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ യുവാവ് വെടിവച്ച്‌ കൊന്നു; മൂന്ന് മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞു

മുസാഫര്‍നഗര്‍: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ യുവാവ് വെടിവച്ചുകൊന്നു. സംഭവത്തിന് പിന്നാലെ തന്റെ മൂന്ന് മക്കളെയും ഇയാള്‍ അടുത്തുള‌ള ജലസേചന കനാലിലേക്ക് വലിച്ചെറിഞ്ഞു. ഉത്തര്‍ പ്രദേശില്‍ മുസാഫര്‍ നഗറിലെ ബസേദി ഗ്രാമത്തിലാണ് സംഭവം.

37 വയസുകാരനായ പപ്പു കുമാറാണ് സംഭവത്തില്‍ പ്രതി. കഴിഞ്ഞ 15 ദിവസങ്ങളായി ഇയാളുടെ ഭാര്യ ലൈംഗിക ബന്ധത്തിന് സമ്മതിച്ചിരുന്നില്ല. ചൊവ്വാഴ്‌ചയും ഇക്കാര്യത്തില്‍ പപ്പുവും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ തോക്കുമായെത്തിയ പപ്പു ഭാര്യയെ വെടിവച്ചുകൊന്നു. ഡോളി (36) ആണ് വെടിയേ‌റ്റ് മരിച്ചത്. ശേഷം ഇയാള്‍ മക്കളായ സോണിയ (5), വന്‍ശ് (3), ഹര്‍ഷിത (15 മാസം) എന്നിവരെ ഗ്രാമത്തിലെ ജലസേചന കനാലിലേക്ക് വലിച്ചെറിഞ്ഞു.

സംഭവം പുറത്തറിഞ്ഞതോടെ പുര്‍കഴി പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്‌റ്റ് ചെയ്‌തു. കുട്ടികളെ ഇതുവരെ ലഭിച്ചിട്ടില്ല. ഇവര്‍ക്കായുള‌ള തിരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *