അഞ്ചാലുംമൂട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അഞ്ചാലുംമൂട് പൊലീസ് പിടികൂടി. പുന്നത്തല പന്തിരിക്കന്തോപ്പില്‍ വാടകക്ക് താമസിക്കുന്ന പ്രവീണി(36) നെയാണ് പിടികൂടിയത്.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് അഞ്ചാലുംമൂട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അഞ്ചാലുംമൂട് സി.ഐ ബിനു, എസ്.ഐമാരായ ഷാന്‍, ലഗേഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
