കണ്ണൂര്‍: സൗദി അറേബ്യയിലെ പ്രവാസ ജീവിതത്തിനിടെ ജീവന്‍ നഷ്ടപ്പെടുന്ന കിയോസ് മെമ്ബര്‍മാരുടെ കുടുംബത്തിനുള്ള മരണാനന്തര ധനസഹായം വിതരണം ചെയ്തു. പ്രവാസി കണ്ണൂരുകാരുടെ സൗദി അറേബ്യയിലെ പ്രമുഖ കൂട്ടായ്മയായ കിയോസിന്റെ അംഗമായ കക്കാട്ടെ അബ്ദുല്‍ ഖാദറിന്റെ കുടുംബത്തിനാണ് കൂട്ടായ്മയുടെ സുരക്ഷാ സ്‌കീമില്‍ നിന്നുള്ള ഒരുലക്ഷം രൂപ ധനസഹായം കൈമാറിയത്.
പ്രവാസിയുടെ കുടുംബത്തിന് നല്‍കാനുള്ള ചെക്ക് കിയോസ് ചെയര്‍മാന്‍ ഡോ. എന്‍.കെ സൂരജ് വാര്‍ഡ് കൗണ്‍സിലര്‍ രവീന്ദ്രന് കൈമാറി. കിയോസ് ജനറല്‍ കണ്‍വീനര്‍ അനില്‍ കുമാര്‍, വൈസ് ചെയര്‍മാന്‍ മൊയ്തു, ട്രഷറര്‍ ടി.എം ഷാക്കിര്‍, മുഹമ്മദലി, ഹാഷിം, എം.പ്രദീപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
