കോഴിക്കോട് : കെപിസിസി ആസ്ഥാനത്തുണ്ടായ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
കെപിസിസി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ ആളുകളെ നിയന്ത്രിക്കാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ പ്രവര്‍ത്തകരുടെ ആവേശത്തില്‍ അത് സാധിച്ചില്ല. കൊവിഡ് മാനദണ്ഡം ലംഘിച്ചാല്‍ കേസെടുക്കുന്നതില്‍ എതിരല്ല. പക്ഷേ ഏകപക്ഷീയമായി കേസെടുക്കരുതെന്നും വി ഡി സതീശന് പറഞ്ഞു.
ഒപ്പം നിന്നവര്‍ തള്ളി പറഞ്ഞെന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിലും അദ്ദേഹം മറുപടി നല്കി. ചെന്നിത്തലയുടെ പ്രതികരണം സാധാരണ കാര്യമാണെന്നും വിശ്വസിച്ചവരെല്ലാം പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം ഉണ്ടാവണമെന്നില്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
