അജ്ഞാത സംഘം ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

കൊല്‍ക്കൊത്ത : ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറി 26-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കൊല്‍ക്കൊത്തയിലെ ഗാര്‍ഡന്‍ റീച്ച്‌ പ്രദേശത്താണ് സംഭവം നടന്നത്.

യുവതി ഫ്ലാറ്റില്‍ തനിച്ചായിരുന്ന സമയത്താണ് അജ്ഞാതരായ മൂന്ന് യുവാക്കള്‍ ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കെട്ടിയിട്ട് കൂട്ട ബലാത്സംഘത്തിന് ഇരയാക്കിയത്. പീഡിപ്പിച്ച ശേഷം അക്രമികള്‍ ഫ്ലാറ്റ് പരിശോധിച്ച്‌ അവിടെയുണ്ടായിരുന്ന 15 ലക്ഷം രൂപ കവരുകയും ചെയ്തു. യുവതി പൊലീസില്‍ പരാതി നല്‍‌കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

അതേസമയം, അജ്ഞാതരായ പുരുഷന്മാരെ ഫ്ലാറ്റില്‍ പ്രവേശിക്കാന്‍ സ്ത്രീ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അക്കാര്യത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. യുവതി പീഡനത്തിനിരയായതായി വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി സാമ്ബിളുകള്‍ എടുക്കുമെന്നും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *