മലപ്പുറം : പോക്സോ കേസ് പോലീസ് ഒത്തുതീര്‍പ്പാക്കി എന്ന പരാതിയുമായി ഇരയാക്കപ്പെട്ട കുട്ടിയുടെ അമ്മ. സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാതെ ഒതുക്കിതീര്‍ക്കുകയായിരുന്നു എന്ന് നാലുവയസുകാരിയുടെ അമ്മ പറയുന്നു. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം.
അയല്‍വാസിയായ യുവാവാണ് കുട്ടിയേയും അമ്മയേയും ഉപദ്രവിച്ചത്. എന്നാല്‍ ഇതിനെതിരെ പരാതി നല്കിയപ്പോള് പോലീസ് കേസ് ഒത്തുതീര്‍ന്നെന്ന് എഴുതിച്ച് വിട്ടയച്ചു. ഒരു ലക്ഷം രൂപ വാങ്ങി കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പോലീസ് തന്നെ പ്രചരിപ്പിച്ചുവെന്നും കുട്ടിയുടെ അമ്മ പറയുന്നു.
എന്നാല്‍ കുട്ടിയെ പീഡിപ്പിച്ച കാര്യം പരാതിയില്‍ പറഞ്ഞിട്ടില്ലെന്നാണ് പോലീസിന്റെ ന്യായീകരണം. അമ്മയെ ഉപദ്രവിച്ചു എന്ന് മാത്രമേ പരാതിയില്‍ പറഞ്ഞിട്ടുള്ളു എന്നും പോലീസ് പറയുന്നു. ഒരു ലക്ഷം രൂപ വാങ്ങി കേസ് ഒത്തു തീര്‍പ്പാക്കിയെന്ന് പ്രചരിപ്പിച്ച പോലീസുകാരനെതിരെ അമ്മ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
