‘സില്‍വര്‍ ലൈനാണ് മുഖ്യം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും’: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭാവികേരളത്തിനായുള്ള ഈടുവയ്പ്പാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പുറത്തു വിട്ട സന്ദേശത്തിലാണ് സില്‍വര്‍ ലൈന്‍ പദ്ധതിയാണ് സര്‍ക്കാരിന്റെ മുഖ്യപരിഗണനയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഭാവി കേരളത്തിനായുള്ള ഈടുവയ്പ്പാണ് ഈ പദ്ധതി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്കുള്ള അനുമതി കേന്ദ്രധനമന്ത്രാലയത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

പദ്ധതിയുടെ സാമൂഹികാഘാത പഠനം പുരോഗമിക്കുകയാണ്. പദ്ധതിയുടെ വിശദമായ രൂപരേഖ റെയില്‍വേ മന്ത്രാലയത്തിന് മുന്നില്‍ വച്ചിട്ടുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുമ്‌ബോള്‍ ഭൂവുടമകള്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *