ആര്‍ഭാടങ്ങളില്ലാതെ; വൃദ്ധസദനത്തിലെ അമ്മമാരുടെ സാന്നിധ്യത്തില്‍ നിരഞ്ജന വിവാഹിതയായി

മലപ്പുറം: മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്റെയും ദിവ്യയുടെയും മകള്‍ നിരഞ്ജന വിവാഹിതയായി. തിരുവനന്തപുരം പി.ടി.പി.

നഗര്‍ വൈറ്റ്‌പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന്‍ സംഗീതാണ് വരന്‍. ശ്രീരാമകൃഷ്ണനും കുടുംബവും സ്ഥിരം സന്ദര്‍ശകരായ തവനൂരിലെ വൃദ്ധമന്ദിരത്തില്‍ വച്ചായിരുന്നു വിവാഹം. വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് പുറമെ കുടുംബാംഗങ്ങങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

തന്റെ വിവാഹം അമ്ബലത്തില്‍ വേണ്ട, വൃദ്ധമന്ദിരത്തിലെ അമ്മമാരുടെ മുന്നില്‍വച്ചു മതിയെന്ന നിരഞ്ജനയുടെ തീരുമാനത്തെ തുടര്‍ന്നാണ് വിവാഹം ഇവിടെ നടത്താന്‍ തീരുമാനിച്ചത് എന്നാണ് വിവരം. ഓണം ഉള്‍പ്പെടെ പ്രധാനപ്പെട്ട ആഘോഷങ്ങളെല്ലാം സാമൂഹികനീതി വകുപ്പിനു കീഴിലുള്ള ഈ വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പമാണ് ഇവര്‍ ആഘോഷിക്കാറുള്ളത്. അവിടെയുള്ളവരുമായുള്ള മാനസിക അടുപ്പമാണ് അവര്‍ക്കുമുന്നില്‍ വിവാഹിതയാവാമെന്ന തീരുമാനത്തിലേക്ക് നിരഞ്ജനയെ എത്തിച്ചത്.

കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സഹകരണ സൊസൈറ്റിയിലെ എച്ച്‌ആര്‍ വിഭാഗത്തിലാണ് നിരഞ്ജന ജോലി ചെയ്യുന്നത്. എംബിഎയ്ക്ക് പഠിക്കുമ്ബോള്‍ നിരഞ്ജനയുടെ സീനിയര്‍ ആയിരുന്നു സംഗീത്. വീട്ടുകാര്‍ തമ്മില്‍ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *