പാലക്കാട്:മയക്കുമരുന്നുമായി യുവാവ് പോലീസിന്റെ പിടിയിലായി.തൃപ്പാളൂരില്‍ നടത്തിയ പരിശോധനക്കിടയില്‍ ഈസ്റ്റ് ഒറ്റപ്പാലം പള്ളിത്താഴത്തേല്‍ വീട്ടില്‍ ആഷിഫിനെ(23)യാണ് അറസ്റ്റ് ചെയ്തത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്താനായത്. ബാംഗ്ലൂരില്‍ നിന്ന് ആവശ്യക്കാര്‍ക്ക് എം.ഡി.എം.എ എത്തിക്കുന്ന ഇടനിലക്കാരനാണ് താനെന്ന് ആഷിഫ് മൊഴി നല്‍കി. ജില്ലയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ മയക്കുമരുന്നിനായുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. വാളയാറില്‍ വെച്ച് കഴിഞ്ഞ ദിവസം കാറില്‍ കടത്തിയ 65 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
