സ്വര്‍ണ്ണവില കുതിക്കുന്നു: ഇന്ന് കൂടിയത് 120 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ദ്ധിച്ചു. പവന് 120 രൂപയാണ് ഇന്ന് കൂടിയത്.

ഇന്നലെ 480 രൂപയും തിങ്കളാഴ്ച 120 രൂപയും കൂടിയിരുന്നു. മൂന്ന് ദിവസത്തിനിടെ 720 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്.

38,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 4790ല്‍ എത്തി. മാസാദ്യം തകര്‍ന്നിരുന്ന വിലയാണ് ഇപ്പോള്‍ ഉയരങ്ങളിലെത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലേയും, ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളും പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണ്ണം ഔണ്‍സിന് 1,862.23 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഇത് 1,856 ഡോളറായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *